മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം യാഥാര്‍ഥ്യമായി

By Syndicated , Malabar News
Dialysis center_Malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാണ് മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രി വളപ്പില്‍ ആരംഭിച്ച ഡയാലിസിസ് കേന്ദ്രം.

അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്‌ദുൾ റസാഖിന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്‌ദുൾ ലത്തീഫ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി. മുന്‍ എംഎല്‍എയുടെ സ്‌മരണാർത്ഥം പി ബി അബ്‌ദുൾ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക.

ഡയാലിസിസ് സെന്റര്‍ നടത്തിപ്പിനായി ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധകള്‍, സാമൂഹികപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എച്ച്എംസി പ്രതിനിധികള്‍ തുടങ്ങി 250 അംഗങ്ങളുള്ള ഈ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക.

Malabar News: വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE