‘അമേരിക്കന്‍ പണ്ഡിറ്റി’ലൂടെ ബോളിവുഡിലേക്ക് പറക്കാൻ മഞ്‌ജു വാര്യര്‍

By Staff Reporter, Malabar News
manju warrier
Ajwa Travels

മലയാളത്തിൽ നിന്നും മറ്റൊരു താരം കൂടി ബോളിവുഡിലേക്ക്. മലയാളികളുടെ പ്രിയനടി മഞ്‌ജു വാര്യറാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന ‘അമേരിക്കന്‍ പണ്ഡിറ്റ്’ എന്ന ചിത്രത്തിലൂടെയാണ് മഞ്‌ജു ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. മാധവനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്‌റ്റുമായ ശ്രീധര്‍ പിള്ളയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ‌ പങ്കുവെച്ചത്. ‘മാധവനൊപ്പം ബോളിവുഡില്‍ തുടക്കം കുറിക്കുന്ന മഞ്‌ജു വാര്യര്‍ക്ക് എല്ലാവിധ ആശംസകളും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ‘പ്രീസ്‌റ്റി’ന്റെ പ്രസ് മീറ്റില്‍ മഞ്‌ജു ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. ഭോപ്പാലാണ് ‘അമേരിക്കന്‍ പണ്ഡിറ്റി’ന്റെ പ്രധാന ലൊക്കേഷന്‍.

അതേസമയം ജോഫീന്‍ ടി ചാക്കോയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മഞ്‌ജു വാര്യരും ഒന്നിക്കുന്ന ചിത്രം ‘ദി പ്രീസ്‌റ്റ്’ അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ്. നിലവില്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലാണ് മഞ്‌ജു അഭിനയിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.

Read Also: മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഏപ്രിൽ 8ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE