കൊച്ചി: ഇതര ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബെക്‌സി 2005ല്‍ റോമന്‍ കാത്തോലിക്ക വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു.
ഇരട്ടയാര്‍ വില്ലേജ് ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് സിറോ മലബാര്‍ സഭയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ പെട്ടയാളാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്. ഇതിനെതിരെയാണ് ബെക്‌സി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരം സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്‌തി മറ്റൊരു ജാതിയിലുള്ളയാളെ വിവാഹം കഴിച്ചാല്‍ സംവരണമില്ലാതാകില്ലെന്ന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ പറഞ്ഞു. ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധി സുപ്രീം കോടതി ശരിവെച്ചതുകൂടി പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.
ബെക്‌സിയുടെ എസ്എല്‍എല്‍സി ബുക്കില്‍ ലത്തീന്‍ കത്തോലിക്ക എന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സംവരണാനുകൂല്യം നഷ്‌ടമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജികാരിക്ക് ജാതി സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
Read Also: നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം