കയറ്റുമതിയിൽ 20 ലക്ഷമെന്ന നേട്ടം കൈവരിച്ച് മാരുതി സുസുക്കി

By Staff Reporter, Malabar News
maruthi-suzuki
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് വിദേശത്തും പെരുമയേറുന്നു. വിദേശത്തേക്കുള്ള കയറ്റുമതിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. 1986-87 കാലഘട്ടത്തിൽ കയറ്റുമതി ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തത്‌. 2012-13 വര്‍ഷത്തില്‍ 10 ലക്ഷം കയറ്റുമതി നേട്ടം കൈവരിച്ച മാരുതി സുസുകി കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ടാണ് 20 ലക്ഷമെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.

1987ല്‍ ആദ്യമായി ഹംഗറിയിലേക്കാണ് 500 കാര്‍ യൂണിറ്റുകള്‍ കമ്പനി കയറ്റുമതി ചെയ്‌തത്‌. കമ്പനിയുടെ വിദേശത്തെ പ്രധാന വിപണിയാണ് യൂറോപ്പ്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ വളര്‍ന്നുവരുന്ന വിപണികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് 20 ലക്ഷമെന്ന നേട്ടം കൈവരിച്ചതെന്ന് മാരുതി സുസുക്കി പ്രസ്‌താവനയിൽ വ്യക്‌തമാക്കി. നിലവില്‍, 14 മോഡലുകളുടെ 150 ഓളം വേരിയന്റുകള്‍ നൂറിലധികം രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.

Read Also: അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE