കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പള വിതരണം ഉടൻ പൂർത്തിയാക്കും; മന്ത്രി

By Team Member, Malabar News
May Month Salary Of KSRTC Employees Will Be Give Soon Said Minister
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളവിതരണം ഉടൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നുമാണ് യൂണിയനുകൾ വ്യക്‌തമാക്കുന്നത്‌.

എല്ലാ മാസവും 5ആം തീയതിക്കുള്ളിൽ ശമ്പളം നൽകുന്ന കാര്യത്തിൽ ഇതുവരെ ഒരുറപ്പും ലഭിക്കാത്തത് സംഘടനകൾക്ക് അമർഷം ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ശമ്പള പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇന്നലെ മൂന്ന് അംഗീകൃത യൂണിയനുകളുമായി ഗതാഗതവകുപ്പ് മന്ത്രി ചർച്ച നടത്തിയത്. ഒന്നര മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ഉടൻ തന്നെ ശമ്പളവിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Read also: സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധം; മൽസ്യബന്ധന ബോട്ടുകൾ മറിഞ്ഞ് 2 പേരെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE