‘മഴവിൽ സംഘം’ കുട്ടിസഭക്ക് തുടക്കമായി

By Desk Reporter, Malabar News
Kuttisabha _ Mazhavil Sangam
Ajwa Travels

മലപ്പുറം: സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷന് (എസ്‌എസ്‌എഫ്) കീഴിലുള്ള കുട്ടികളുടെ സംഘടനയായ മഴവിൽ സംഘം മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ കുട്ടിസഭ ആരംഭിച്ചു.

മഴവിൽ സംഘത്തിന് കീഴിലുള്ള കൗൺസിലാണ് കുട്ടിസഭ. കഴിഞ്ഞ ആറുമാസ കാലയളവിലെ പഠന, പാഠ്യേതര, സേവന, പരിസ്‌ഥിതി സൗഹൃദ, സർഗാത്‌മക പദ്ധതികളുടെ വിശകലനവും വിദ്യാർഥികൾക്കുള്ള പരിശീലനവുമാണ് കുട്ടിസഭയിൽ നടക്കുന്നത്.

മഞ്ചേരി മുള്ളമ്പാറ യൂണിറ്റിൽ നടന്ന ചടങ്ങിൽ എസ്‌എസ്‌എഫ് ജില്ലാ പ്രസിഡണ്ട് സികെ ശാക്കിർ സിദ്ധീഖിയാണ് മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ കുട്ടിസഭക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയിൽ നടന്ന വിവിധ ഓൺലൈൻ മൽസരങ്ങളിൽ പങ്കെടുത്തു വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.

ഉപഹാരങ്ങൾ എസ്‌എസ്‌എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ തജ്‌മൽ ഹുസൈൻ സമർപ്പിച്ചു. ടിഎം ശുഹൈബ്, മുഷ്‌താഖ്‌ സഖാഫി, സബീൽ മുസ്‌ലിയാർ, ത്വാഹിർ മുസ്‌ലിയാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Kuttisabha _ Mazhavil Sangam‘മഴവിൽ സംഘം പുതിയ കമ്മറ്റി നിലവിൽ വന്നതിന് ശേഷമുള്ള പ്രവർത്തനങ്ങളുടെ വീഡിയോ ഡോക്യുമെന്റ് സംഘടനയുടെ 677 ഘടകങ്ങളിലും പ്രദർശിപ്പിക്കും. ഈ മാസം മുപ്പതിന് കുട്ടിസഭ എല്ലാ യൂണിറ്റിലും പൂർത്തിയാകും; സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Most Read: ഒരു രാജ്യവുമായും വ്യാപാരബന്ധം അവസാനിപ്പിച്ചിട്ടില്ല; കിംവദന്തികൾ തള്ളി താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE