കോഴിക്കോട്: കോവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികില്‍സിച്ചുവെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധം ശക്‌തമാകുന്നു. രോഗികളുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവം. ജനറല്‍ ഐസിയുവിലാണ് കോവിഡ് രോഗിയെ ചികില്‍സിച്ചത്. ഇവിടെ മറ്റു രോഗികളുമുണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാത്രമാണ് കോവിഡ് രോഗബാധിതനെ ഇവിടെ നിന്നും മാറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Malabar News: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി പരാതി