ബെയ്റൂട്ടിന് സഹായ ധനം; മിയാ ഖലീഫയുടെ കണ്ണട  75 ലക്ഷവും കടന്ന് മുന്നേറുന്നു

By Desk Reporter, Malabar News
mia khalifa_2020 Aug 11
Ajwa Travels

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ 135 പേര്‍ മരിക്കുകയും 5000 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതെ പോകുകയും ചെയ്തിരുന്നു. തകർന്നടിഞ്ഞിരുന്ന ലബനൻ കൂടുതൽ ദുരിതത്തിലേക്ക് പോകാനിത് കാരണമായി. ഇതറിഞ്ഞ അനേകം വ്യക്തികളും സംഘടനകളുമാണ് ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയത്. വിശേഷിച്ച്, ലബനനിൽ നിന്നകന്ന് പ്രവാസികളായി ജീവിക്കുന്ന അനേകം പേരാണ് തങ്ങളുടെ ജന്മനാടിനെ സഹായിക്കാൻ തയ്യാറായത്. ഇതിലെ പ്രമുഖയാണ് മിയാ ഖലീഫ.

ലെബനീസ്-അമേരിക്കൻ അഡൽറ്റ് മോഡലും അശ്ലീലചലച്ചിത്രങ്ങളിലെ നായികയുമായ മിയ ഖലീഫ അഥവാ മിയ കാലിസ്റ്റ തൻ്റെ പ്രിയപ്പെട്ട കണ്ണട ജന്മ നാടിനെ സഹായിക്കാന്‍ ഇ-ബേയില്‍ ലേലത്തില്‍‌ വച്ചിരിക്കുകയാണ്.

മിയയുടെ ജന്‍മ നാട് കൂടിയാണ് ലെബനന്‍. തന്റെ നാട്ടുകാരെ സഹായിക്കാന്‍ വേറിട്ട വഴിയാണ് താരം കണ്ടെത്തിയത്. മിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇങ്ങലെ ലഭിക്കുന്ന തുക ദുരിതത്തിലായവര്‍ക്ക് നല്‍കും. ലേലത്തില്‍ വച്ച്‌ 11 മണിക്കൂറിനുള്ളില്‍ 75 ലക്ഷത്തിലേറെ രൂപ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇ-ബേ ഓൺലൈൻ ലേലക്കമ്പനി പ്രതിനിധികൾ പറയുന്നത്, “ലെബനന്‍ ജനതയ്ക്കായി നടക്കുന്ന ഈ സഹായ ധനശേഖരണത്തിൽ മിയ ഖലീഫയുടെ കണ്ണടയുടെ ലേലം  2 ലക്ഷം ഡോളർ കടന്നേക്കും. കാരണം, മിയ ഖലീഫ അത്രക്കധികം അഡിക്റ്റിവ് ആരധാകരെ സൃഷ്ട്ടിച്ചിട്ടുണ്ട്. അതി സമ്പന്നർക്കിടയിൽ പോലും അവരൊരു ലഹരിയാണ്. അത് കൊണ്ട് തന്നെ ലേലത്തിലേക്ക് ഇനിയും ഒരു പാട് പേർ കടന്നു വരും.” എന്തായാലും, അശ്ലീലചലച്ചിത്ര നായികയെന്ന അവരുടെ മേൽവിലാസം മാറ്റിയെടുക്കാൻ ഇത്തരം നന്മകൾ കാരണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE