ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസ്സിക്കും കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹസ്സിയും കോവിഡ് പോസിറ്റീവായത്.
ഐപിഎല്ലിൽ ആകെയുള്ള 8 ടീമുകളിൽ നാലിലും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്റ് അനിശ്‌ചിതകാലത്തേക്ക് നിർത്തിവെച്ചിരുന്നു. ആദ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ സന്ദീപ് വാര്യർക്കും വരുൺ ചക്രവർത്തിക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. പിന്നാലെ ബാലാജി പോസിറ്റീവായി. കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് താരം വൃദ്ധിമാൻ സാഹയും ഡെൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയും കോവിഡ് പോസിറ്റീവായി. കോവിഡ് ആശങ്കയെ തുടർന്ന് ഈ വർഷത്തെ ഐപിഎൽ നിർത്തിവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
Read also: ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി