വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

By News Desk, Malabar News
Kasargod-death
Raghunadhan
Ajwa Travels

കാസര്‍കോട്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥനാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ നടന്ന് പോകുന്നതിനിടെ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ഉഷ നാട്ടുകാരെ വിളിച്ചുകൂട്ടി. ഫയര്‍ ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ രഘുനാഥനെ കരക്കെത്തിച്ചിരുന്നു.

ഫയര്‍ ഫോഴ്‌സ് എത്തിയതിന് ശേഷം പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. മക്കള്‍: രസ്ന, ശ്രീജിന. മരുമക്കള്‍: സുരേന്ദ്രന്‍, രതീഷ്. സഹോദരങ്ങള്‍: നാരായണി, തമ്പായി, സുവര്‍ണനി, യശോദ, പരേതനായ വിജയന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE