13കാരിക്ക് നേരെ പീഡനം; ജില്ലയിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ

By Team Member, Malabar News
The case of the escaped criminal; Seven people, including a police officer, were arrested
Rep. Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്‌റ്റിലായത്‌. പീഡനവിവരം സംബന്ധിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ പിടികൂടിയത്.

കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ്‌ പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പെൺകുട്ടി പഠനത്തിൽ താൽപര്യമില്ലായ്‌മ പ്രകടിപ്പിച്ചതോടെ അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ തിരക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കുട്ടി അധ്യാപകരോട് പീഡനത്തെ കുറിച്ച് പറഞ്ഞത്. ശേഷം സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also: കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE