മന്ത്രിമാരുടെ ഉച്ചഭക്ഷണം കുട്ടികൾക്കൊപ്പം; ഗുണനിലവാര പരിശോധന ഇന്ന് മുതൽ

By Trainee Reporter, Malabar News
Quality inspection from today
Ajwa Travels

തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ഇന്ന് മന്ത്രിമാർ സ്‌കൂളുകൾ സന്ദർശിക്കും. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്.

വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി തിരുവന്തപുരത്തും ഭക്ഷ്യമന്ത്രി ജിആർ അനിൽ കോഴിക്കോടുമാണ് സന്ദർശനം നടത്തുക. രണ്ട് മന്ത്രിമാരും ഉച്ചക്ക് വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കും. ജില്ലകളിലെ ഉന്നത ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസ മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതൽ സംയുക്‌ത പരിശോധനക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാകും പരിശോധന. ഒരാഴ്‌ചക്കുള്ളിൽ സംസ്‌ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.

Most Read: തൃപ്പൂണിത്തുറ പാലത്തിലുണ്ടായ അപകടം; രണ്ടുപേർ അറസ്‌റ്റിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE