കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി

By News Desk, Malabar News
missing fisherman-vizhinjam
Representation Image
Ajwa Travels

കണ്ണൂര്‍: മത്സ്യ ബന്ധനത്തിനായി ബോട്ടില്‍ കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. സെപ്റ്റംബര്‍ ഒന്നിന് തലശ്ശേരിയില്‍ നിന്ന് പോയവരെയാണ് കാണാതായത്. കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്.

സുരേഷിന്റെ കൂടെയുണ്ടായിരുന്നവരുടെ പരാതിയില്‍ തീരദേശ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ബാബു, ഡിക്രൂസ്, എന്നിവര്‍ക്കൊപ്പമാണ് സുരേഷ് കുമാര്‍ കടലില്‍ പോയത്. രാത്രി പത്ത് മണിയോടെ കടലില്‍ വലയിട്ട് എല്ലാവരും ബോട്ടില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നീ സേനകളുടെ സഹായത്തോടെ കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE