ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായത് 2,48,397 സ്‍ത്രീകളെയും 73,138 കുട്ടികളെയും. ഇതില്‍ 52,049 പെണ്‍കുട്ടികളും 101 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനത്തോളം വര്‍ധന ആണ് ഇക്കാര്യത്തിലുള്ളത്. കാണാതായ സ്‍ത്രീകളില്‍ 25,448 പേരെയും കുട്ടികളില്‍ 1,885 പേരെയും കണ്ടെത്താനായില്ല.
കേരളത്തില്‍ കഴിഞ്ഞവര്‍ഷം 1061 പെണ്‍കുട്ടികളെ കാണാതായി. ഇതില്‍ 1007 പേരെയും (94.9 ശതമാനം) കണ്ടെത്തി. കാണാതായ 1131 ആണ്‍കുട്ടികളില്‍ 1054 പേരെയും (93.2 ശതമാനം) കണ്ടെത്താനായി. കേരളത്തില്‍ 8844 സ്‍ത്രീകളെയാണ് കഴിഞ്ഞവര്‍ഷം കാണാതായത്. ഇതില്‍ 451 പേരെ കണ്ടെത്താനായില്ല.
Also Read: ഹത്രസ് പീഡനത്തിൽ വ്യാപക പ്രതിഷേധം; ഇന്ത്യ ഗേറ്റിൽ 144 പ്രഖ്യാപിച്ചു
പെണ്‍കുട്ടികള്‍ കൂടുതലായി കാണാതായ സംസ്ഥാനങ്ങള്‍ മധ്യപ്രദേശ് (8572), പശ്ചിമബംഗാള്‍ (6499), ബിഹാര്‍ (5935), തമിഴ്നാട് (3324) എന്നിവയാണ്. സ്‍ത്രീകളെ കൂടുതലായി കാണാതായത് മഹാരാഷ്‍ട്ര (36777), മധ്യപ്രദേശ് (30780), പശ്ചിമബംഗാള്‍ (30547) എന്നിവിടങ്ങളിലാണ്.