മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ

By Staff Reporter, Malabar News
young man arrested_Malabar news
Ajwa Travels

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്.

യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പീറ്ററിനെ കസ്‌റ്റഡിയിലെടുത്തത്.

ദുബായില്‍ നിന്ന് ഫെബ്രുവരി 19ന് നാട്ടില്‍ മടങ്ങിയെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്.

ഏറ്റവും ഒടുവിലായി ഒന്നരക്കിലോ സ്വര്‍ണമാണ് ബിന്ദു നാട്ടിലെത്തിച്ചത്. എന്നാല്‍ ഇത് വഴിയില്‍ ഉപേക്ഷിച്ചു. ഈ സ്വര്‍ണം അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും പോലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് പോലീസിന് വ്യക്‌തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Read Also: കേരളത്തിലെ കോവിഡ്; അതിർത്തിയിൽ നിയന്ത്രണം മയപ്പെടുത്തി കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE