സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എംഎം ഹസന്‍

By Syndicated , Malabar News
MM Hassan_Malabar news
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനോടൊപ്പം നില്‍ക്കുമെങ്കിലും അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്‌ച ഇല്ലെന്നും ഹസന്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ട സമരങ്ങളാണ് കോവിഡ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ല. ജനുവരിയില്‍ സംസ്‌ഥാനത്ത് ആദ്യ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ തന്നെ പരമാവധി ടെസ്‌റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നടന്നില്ല- ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും ഐഎംഎയുമെല്ലാം ടെസ്‌റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.

Read also: ആര്‍ദ്രം മിഷന്‍; 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE