ബം​ഗാൾ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി

By Syndicated , Malabar News
jagdeep-dhankar
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ രാഷ്‌ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദർശിക്കുന്നതിന് ഇടയിൽ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി പ്രതിഷേധം. അക്രമം നടന്ന പ്രധാന സ്‌ഥലങ്ങളിൽ ഒന്നായ കൂച് ബിഹാര്‍ സന്ദര്‍ശിക്കവെയാണ് പ്രതിഷേധം അരങ്ങേറിയത്. ജഗ്‌ദീപ് ധാന്‍കറിന്റെ വാഹനം തടഞ്ഞ ജനക്കൂട്ടം ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.

മമതാ സര്‍ക്കാരുമായി പരസ്യ പോര് തുടങ്ങിയതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ അക്രമങ്ങള്‍ നടന്ന സ്‌ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്. അക്രമങ്ങളില്‍ നിന്ന് രക്ഷ തേടി അസമില്‍ അഭയം തേടിയവരെ കാണാന്‍ നാളെ അസമിലേക്കും ഗവര്‍ണർ ജഗ്‌ദീപ് ധാന്‍കർ പോകുന്നുണ്ട്.

അതേസമയം സംസ്‌ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഗവർണർക്കെതിരെ മമതാ ബാനർജി വിമർശനം ഉന്നയിച്ചിരുന്നു. മമതയുടേത് ഭരണഘടന വ്യവസ്‌ഥകളെ കുറിച്ചുള്ള പ്രാഥമിക അജ്‌ഞതയാണ് എന്നായിരുന്നു ഗവർണറുടെ പരിഹാസം.

Read also: ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE