ആധുനിക സാങ്കേതികവിദ്യ ഇനി മദ്റസകൾക്കും; ആൻഡ്രോയിഡ്‌ ആപ്പുമായി ദാറുൽ ഉലൂം മദ്റസ

By Desk Reporter, Malabar News
Madrasa App _Malabar News
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആപ്ളിക്കേഷൻ ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ
Ajwa Travels

മലപ്പുറം: പൂക്കോട്ടൂർ മുതിരിപ്പറമ്പ് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർഥികൾക്ക് മതപഠനം എളുപ്പകരമാക്കാൻ ആൻഡ്രോയിഡ്‌ ആപ്ളിക്കേഷൻ ലോഞ്ച് ചെയ്‌തു. ‌മദ്റസ പ്രസ്‌ഥാനങ്ങൾക്ക് മാതൃകയാകുന്ന ഈ ആപ്പ്, കോവിഡ് പ്രതിസന്ധി മൂലം പൂർണ്ണമായും ഓൺലൈനിലേക്ക് മാറിയ മദ്റസകൾക്ക് അനുകരണീയ മാതൃകയാണ്; നിർമ്മാണത്തിന് നേതൃത്വം നൽകിയവർ അഭിപ്രായപ്പെട്ടു. ദാറുൽ ഉലൂം വിദ്യാർഥികളാണ് ഇത് രൂപകൽപ്പന ചെയ്‌തിട്ടുള്ളത്‌.

ലൈവ് ക്‌ളാസ്സ്‌ റൂം, അറ്റന്റൻസ് റിപ്പോർട്ട്, സ്‌റ്റുഡൻസ് യൂണിയൻ, മാർക്ക് റിപ്പോർട്ട്, ഗ്രൂപ്പ് എസ്എം എസ്, നോട്ടിഫിക്കേഷൻ ബാർ, അസൈൻമെന്റ് സബ്‌മിഷൻ, ഫീസ് സബ്‌മിഷൻ, ഇ-സ്‌കോർ, ലീവ് അപ്രൂവൽ, നോട്ടീസ്, ഡിജിറ്റൽ ലൈബ്രറി തുടങ്ങി നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ആപ്ളിക്കേഷൻ.

ദാറുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ സദർ മുഅല്ലിം എം ലബീബ് വാഫി മാമ്പുഴ, അസിസ്റ്റന്റ് സ്വദർ മുഅല്ലിം വികെ ഇബ്രാഹിം മുസ്‌ലിയാർ പുല്ലാര ,കെ അലിഹസൻ മുസ്‍ലിയാർ മാരിയാട്, കെ സി ആരിഫുദ്ദീൻ ഹുദവി പുത്തനഴി, കെപി സലീത്ത്‌ ഹസനി മാരിയാട്, യു ഷബീബ് ഫൈസി അരിൻപ്ര, കെ സഈദ്‌ ഫൈസി ഒറവംപുറം, യു സിംസാറുൽ ഹഖ് ദാരിമി നിലമ്പൂർ, എ കെ അനീസുദ്ദീൻ അൻവരി കരുവാരകുണ്ട്, പി കെ അസീസ് ദാരിമി മാരിയാട് തുടങ്ങിയ അധ്യാപകർ ആപ്ളിക്കേഷൻ നിർമ്മാണത്തിന് നേതൃത്വം നൽകി.

ഞായർ രാവിലെ പത്തിന് പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആപ്ളിക്കേഷൻ ലോഞ്ച് ചെയ്‌തു. തുടർന്ന് മദ്രസ പ്രസിഡണ്ട് നാണി ഹാജിക്ക് ലോഗോ കൈമാറി. ഹസൻ സഖാഫി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മദ്രസ ജനറൽ സെക്രട്ടറി പി സി നാസർ, ലബീബ് വാഫി മാമ്പുഴ, ഇബ്രാഹിം മുസ്‌ലിയാർ പുല്ലാര, ഷബീബ് വാഫി മാമ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

Read More: ‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE