സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ കാലവർഷം സജീവമാകും; വ്യാപക മഴക്ക് സാധ്യത

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ എല്ലാ ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By Trainee Reporter, Malabar News
Monsoon In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ സംസ്‌ഥാനത്ത്‌ ശക്‌തമായ മഴക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ എല്ലാ ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാലാണ് ദുർബലമായിരുന്ന കാലവർഷം സംസ്‌ഥാനത്ത്‌ വീണ്ടും സജീവമാകുന്നത്.

അതേസമയം, തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് ശക്‌തി കുറഞ്ഞു ന്യൂനമർദ്ദമായി മാറി. ഗുജറാത്തിൽ നിന്നും രാജസ്ഥാന്റെ തെക്കു-പടിഞ്ഞാറു മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ്, നിലവിൽ 10 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് നാശംവിതച്ച ഗുജറാത്തിലെ സ്‌ഥലങ്ങൾ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിക്കും.

Most Read: മണിപ്പൂരിൽ ആളിക്കത്തി സാമുദായിക കലാപം; ഇന്നും വ്യാപക ആക്രമണത്തിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE