പാലക്കാട്: സംസ്ഥാനത്തെ 52,850 റേഷൻ കാർഡുകൾ ബിപിഎൽ (ദാരിദ്ര്യ രേഖക്ക് താഴെ) പട്ടികയിലേക്ക് മാറ്റാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചു. സർക്കാരിന്റെ പരാതി പരിഹാര അദാലത്തിൽ വരുന്ന കാർഡുകളും ഇതിനായി പരിഗണിക്കും. ബിപിഎൽ പട്ടികയിലേക്ക് മാറ്റേണ്ട കാർഡുടമകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 81 താലൂക്കുകളിലും മാറ്റാവുന്ന കാർഡുകളുടെ എണ്ണം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ മാറ്റുമ്പോൾ ക്വോട്ട നിശ്ചയിച്ചതിൽ നിന്നും കൂടരുതെന്നാണ് സിവിൽ സപ്ളൈസ് ഡയറക്ടറുടെ നിർദേശം. നിലവിൽ 32.55 ലക്ഷം കാർഡുകളാണ് മുൻഗണനാ പട്ടികയിലുള്ളത്.
Read also: ഓൺലൈൻ ഷോപ്പിങ്; സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ്; ജാഗ്രത