കോവിഡ് വാക്‌സിനേഷന്‍; സംസ്‌ഥാനത്ത് രണ്ടുഡോസും സ്വീകരിച്ചത് ഒരു കോടിയിലേറെ പേര്‍

By Staff Reporter, Malabar News
covid Vaccination-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്.

സംസ്‌ഥാനത്ത് 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ 3,42,10,890 ഡോസ് വാക്‌സിന്‍ നല്‍കാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ലെന്നും ഇനിയും വാക്‌സിനെടുക്കേണ്ടവര്‍ എത്രയും വേഗം എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സംസ്‌ഥാനത്ത് സ്‍ത്രീകളാണ് പുരുഷന്‍മാരെക്കാൾ കൂടുതല്‍ വാക്‌സിനെടുത്തത്. സ്‍ത്രീകളുടെ വാക്‌സിനേഷന്‍ 1,77,51,202 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,64,51,576 ഡോസുമാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും ഇതുവരെ നല്‍കിയിട്ടുണ്ട്.

Most Read: സാമൂഹിക തിൻമകൾക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണം; മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE