ന്യൂഡെൽഹി: ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി അമർനാഥ് ഒഎൻജിസി ചെയർമാൻ സുഭാഷ് കുമാറിന് ഇത് അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറി.
കമ്പനിയെ സ്വകാര്യവൽക്കരിക്കുക, വൈവിധ്യവൽക്കരിക്കുക, വരുമാനം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്റെ ഇടപെടൽ. 2023-24 വർഷമാകുമ്പോഴേക്കും കമ്പനിയുടെ ഉൽപാദനക്ഷമത മൂന്നിലൊന്ന് വർധിപ്പിക്കുകയാണ് സർക്കാരിന്റെ പദ്ധതിയെന്നും സൂചനകളുണ്ട്.
പന്ന-മുക്‌ത, രത്‌ന, ആർ സീരീസ് എന്നീ ഗ്രേഡുകളിലുള്ള പടിഞ്ഞാറൻ തീരത്തെ എണ്ണ പാടങ്ങളും ഗുജറാത്തിലെ ഗാന്ധാറും സ്വകാര്യ കമ്പനികൾക്ക് വിൽക്കാനാണ് നിർദേശം. കമ്പനിയുടെ ഓരോ മേഖലയും പ്രത്യേകം കമ്പനികളാക്കി മാറ്റാനും നിർദേശമുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒഎൻജിസിയെ സ്വകാര്യവൽക്കരിക്കാൻ നടത്തുന്ന മൂന്നാമത്തെ നീക്കമാണിത്.
Read Also: ഇന്ത്യയുടെ നിലവിലെ സ്‌ഥിതി ഹൃദയഭേദകം; കോവിഡ് പ്രതിരോധത്തിന് സഹായം നല്‍കുമെന്ന് സത്യ നാദെല്ല