എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാകും

By News Desk, Malabar News
MalabarNews_MR-Murali
MR Murali
Ajwa Travels

പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി എംആര്‍ മുരളിയെ തിരഞ്ഞെടുത്തു. ശനിയാഴ്‌ചയാണ് സര്‍ക്കാരും സിപിഎമ്മും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമാണ് എംആര്‍ മുരളി.

കാലാവധി പൂര്‍ത്തിയായി ഒകെ വാസു സ്‌ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മുരളി സ്‌ഥാനം ഏല്‍ക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ മുരളിക്ക് പുതിയ ചുമതലയേല്‍ക്കാനാവും. നിയമസഭയിലെ ഹിന്ദു എംഎല്‍എമാരുടെ വോട്ടോടെയാണ് ദേവസ്വം ബോര്‍ഡിലേക്കുള്ള അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളുള്‍പ്പെടുന്നതാണ് മലബാര്‍ ദേവസ്വം ബോര്‍ഡ്. കാടാമ്പുഴ, അങ്ങാടിപ്പുറം, തിരുന്നാവായ, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, വയനാട് തിരുനെല്ലി, കോഴിക്കോട് തളി, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, ഒറ്റപ്പാലം ചിനക്കത്തൂര്‍കാവ് ഉള്‍പ്പടെ മലബാര്‍ മേഖലയിലെ രണ്ടായിരത്തോളം ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുണ്ട്.

Malabar News: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വാഗ്‌ദാനവുമായി എൽഡിഎഫ് പ്രകടന പത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE