നിര്‍മാണത്തിനിടെ ബഹുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

By News Bureau, Malabar News

കോഴിക്കോട്: നിര്‍മാണത്തിനിടെ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ഇരുപതോളം പേര്‍ക്ക് പരിക്ക്. താമരശേരി നോളജ് സിറ്റിയിലാണ് സംഭവം. നിര്‍മാണ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ അഞ്ചോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് നടക്കുകയായിരുന്നു. തൂണ്‍ തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന.

നാട്ടുകാരും തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. താമരശേരി പോലീസ് സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ജെസിബി ഉപയോഗിച്ച് തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

Malabar News: മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE