ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ച് കൊലപ്പെടുത്തി

By Staff Reporter, Malabar News
Dispute during birthday celebration at hostel-The student died
Representational Image
Ajwa Travels

കൊല്ലം: പുനലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ച് കൊലപ്പെടുത്തി. പുനലൂര്‍ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

കൊലപാതകത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. മോഹനന്‍, സുനില്‍ എന്നിവരാണ് പിടിയിലായത്.

ഞായറാഴ്‌ച അർധ രാത്രിയോടെയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനൻ അടക്കമുള്ള സംഘവുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ 9 അംഗം സംഘം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE