മുട്ടിൽ മരംമുറി; പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
Wayanad tree felling case
Representational image
Ajwa Travels

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കുറ്റവാളികളെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോപണവിധേയനായ മാദ്ധ്യമപ്രവർത്തകൻ തനിക്കൊപ്പം ഫോട്ടോ എടുത്തതിൽ തെറ്റില്ല. കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾക്ക് ഒരിളവും ലഭിക്കില്ല. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻടി സാജനെതിരായ റിപ്പോർട് തിരിച്ചയച്ചത് സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം

അതേസമയം, മുട്ടിൽ മരംമുറി കേസില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനം, റവന്യൂ ഉദ്യോഗസ്‌ഥർക്കെതിരെയാണ് അന്വേഷണം നടക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.

Also Read: പ്ളസ് ടു ചോദ്യം; വിദ്യഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങളെ അപമാനിച്ചു -എസ്‌എസ്‌എഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE