ഇന്ത്യയില്‍ ഇനി 739 ജില്ലകള്‍, പുതിയ അതിഥി ‘നോക് ലാക്ക്’; നയിക്കാന്‍ മലയാളിയും

By Trainee Reporter, Malabar News
Noklak_DC_Reny Wilfred_Malabar News
'നോക് ലാക്ക്' ജില്ലയുടെ ആദ്യ ഡെപ്യൂട്ടി കമ്മീഷണറായി റെനി വില്‍ഫ്രഡ് (ഇടത്ത്) ജില്ലാ പോലീസ് മേധാവി ഡോ. പ്രീത്പാല്‍ കൗര്‍ ബത്ര (വലത്ത്) ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നുള്ള ഫോട്ടോ.
Ajwa Travels

നാഗാലാന്‍ഡിലെ ‘നോക് ലാക്ക്’ (NOKLAK) കാര്‍ക്ക് ആഗസ്റ്റ് 6 ചരിത്രം അടയാളപ്പെടുത്തിയ ദിനമാണ്, ഇന്ത്യയിലെ ഏറ്റവും പുതിയ ജില്ലയായി അവരുടെ നാട് മാറിയ അഭിമാനദിനം, ഒപ്പം മലയാളികള്‍ക്കും.

ഇന്ത്യയിലെ ഏറ്റവും വിദൂര ജില്ലകളില്‍ ഒന്നായ ഇവിടുത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ ഒരു മലയാളിയാണ്, റെനി വില്‍ഫ്രഡ് എന്ന തൃശൂര്‍ പീച്ചി സ്വദേശി. ഏറ്റവുമൊടുവില്‍ ‘നോക് ലാക്ക്’-ന് സ്വതന്ത്ര ജില്ലാ പദവി ലഭിച്ചതോടെ രാജ്യത്തെ ആകെ ജില്ലകളുടെ എണ്ണം 739 ആയി.

മ്യാന്‍മറുമായി 92 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ‘നോക് ലാക്ക്’ നാഗാലാന്‍ഡിലെ പന്ത്രണ്ടാമത്തെ ജില്ല കൂടിയാണ്. ഇവിടെ തീരുന്നില്ല ആ നാടിന്റെ വിശേഷങ്ങള്‍, ഒരുപാട് പ്രത്യേകതകളുള്ള ജില്ല കൂടിയായിരിക്കും ഇനി മുതല്‍ ‘നോക് ലാക്ക്’. ട്യൂസാങ് ജില്ല വിഭജിച്ച് രൂപീകരിച്ച ഇവിടുത്തെ ആകെ ജനസംഖ്യ 60 നായിരത്തിനടുത്താണ് . 1250 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. കൈമുഗന്‍ ഗോത്രവര്‍ഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണിവിടം. മ്യാന്‍മറിലും ‘നോക് ലാക്ക്’-ലുമായി കഴിയുന്ന ഈ വിഭാഗക്കാരുടെ ഗോത്ര കൗണ്‍സില്‍ രണ്ടിടങ്ങളിലുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇവരില്‍ ഭൂരിപക്ഷവും മ്യാന്മറില്‍ തന്നെയാണ്, അതിനാല്‍ ഇരുഭാഗങ്ങളിലേക്കും തുറന്ന അതിര്‍ത്തിയിലൂടെ നിബന്ധനകളോടെ യാത്രചെയ്യാനുള്ള അനുമതിയുമുണ്ട്. ഇവിടുത്തെ സുരക്ഷാ ചുമതല അസം റൈഫിള്‍സിനാണ്, വര്‍ധിച്ചു വരുന്ന വിഘടനവാദമാണ് ഇവിടം നേരിടുന്ന പ്രധാന വെല്ലുവിളി.

‘നോക് ലാക്ക്’ ജില്ല നിയമപരമായി രൂപം നല്‍കാനുള്ള പ്രഖ്യാപനം നടന്നത് 2017 ഡിസംബര്‍ 21 നാണ്. പക്ഷെ ഒരു ജില്ലയുടെ സ്വതന്ത്ര ഭരണത്തിലേക്കുള്ള യാത്ര പൂര്‍ത്തീകരിച്ചത് 2020 ഓഗസ്റ്റ് 6 നായിരുന്നു. അത് കൊണ്ട് തന്നെ ജില്ലയുടെ ജന്മ ദിനം ഡിസംബര്‍ 21 ആയാണ് കണക്കാക്കുക.

ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റ റെനി വില്‍ഫ്രഡ് 2015 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. മുന്‍പ് നാഗാലാന്‍ഡിലെ കിഫൈര്‍ ജില്ലയുടെ അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന റെനിക്ക് മികച്ച ഭരണകര്‍ത്താവിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിരുന്നു. തൃശൂര്‍ പീച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുകയായിരുന്നു റെനി. അധികാരമേറ്റ ശേഷം പ്രദേശത്തെ എന്‍ജിഒ സൊസൈറ്റികള്‍, വിവിധ സംഘടനകള്‍, ചര്‍ച്ചുകള്‍ തുടങ്ങിയവരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

ഡോ. പ്രീത്പാല്‍ കൗര്‍ ബത്രയാണ് ജില്ലയുടെ ആദ്യത്തെ പോലീസ് മേധാവി. റെനിയ്‌ക്കൊപ്പം ആഗസ്റ്റ് 6 ന് തന്നെയാണ് അവരും ‘നോക് ലാക്ക്’-ല്‍ ചുമതലയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE