‘ഈച്ച’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ നാനി പാന്‍ ഇന്ത്യന്‍ ചിത്രവുമായി എത്തുന്നു. നവാഗതനായ ശ്രീകാന്ത് ഒടെല ഒരുക്കുന്ന ‘ദസറ’ എന്ന ചിത്രത്തിലാണ് നാനി കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ കീര്‍ത്തി സുരേഷ് ആണ് നായിക. ശ്രീലക്ഷ്‌മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെരുകുറി ചിത്രം നിര്‍മിക്കുന്നു.
View this post on Instagram
സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ഗോദാവരി കാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. മാസും ആക്ഷനും നിറഞ്ഞ കഥാപാത്രത്തെയാണ് നാനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
സന്തോഷ് നാരായണന്‍ ഈണം പകരുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നവീന്‍ നൂലിയാണ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ അണിയറ പ്രവർത്തകർ താമസിയാതെ പുറത്തുവിടുമെന്നാണ് സൂചന.
Most Read: ഐ ലീഗ്; ട്രൗ എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ