ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ

By News Bureau, Malabar News
Representational Image
Ajwa Travels

കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ രണ്ടാമതുള്ള ഗോകുലം കേരള എഫ്‌സി വിജയ പ്രതീക്ഷയുമായാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

കേങ്കറെയ്‌ക്കെതിരെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് കഴിഞ്ഞ മൽസരം ഗോകുലം സ്വന്തമാക്കിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി.

താഹിര്‍ സമാന്‍, ജിതിന്‍, മുഹമ്മദ് ഉവൈസ്, ലൂക്കാ എന്നിവര്‍ കഴിഞ്ഞ മൽസരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൂടാതെ മുന്നേറ്റ നിരയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്‌ളെച്ചര്‍, സ്ളോവേനിയന്‍ താരം ലൂക്ക മജ്‌സെന്‍ എന്നിവരും ഗോകുലത്തിന് കരുത്ത് പകരുന്നു.

കളിക്കാര്‍ എല്ലാവരും നല്ല ആത്‌മവിശ്വാസത്തിലാണെന്നും ട്രൗ എഫ്‌സിക്കെതിരെ മികച്ച വിജയം നേടാനാകുമെന്നും ഗോകുലം ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു. ലീഗിൽ ടീം തുടരെ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം നേടുന്ന എല്ലാ പോയിന്റും വളരെ വിലപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം നിലവിൽ 5 കളികളിൽ നിന്നും 12 പോയിന്റുമായി മുഹമ്മദന്‍ എസ്‌സിസിയാണ് ടൂർണമെന്റിൽ ഒന്നാം സ്‌ഥാനത്ത്.

Most Read: ഐഎഫ്എഫ്‌കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE