ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ

By Staff Reporter, Malabar News
james-webb-telescope
Ajwa Travels

ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്‌തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്‌ത്രജ്‌ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് ചിത്രം പുറത്തുവിട്ടത്. ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്‌തമായ ആദ്യചിത്രമാണ് പുറത്തുവിട്ടത്.

രാജ്യത്തിന് ഇത് അഭിമാന മൂഹൂർത്തമാണെന്ന് ജോ ബൈഡൻ വ്യക്‌തമാക്കി.പന്ത്രണ്ടര മണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രി പുറത്തുവിടും. എസ്എംഎസിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദർശിനി ആദ്യം പകർത്തിയത്. ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ പ്രതികരിച്ചു.

ഉയർന്ന റെസല്യൂഷൻ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ച് 1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്‌സികളുടെ ആദ്യ തലമുറയെ പറ്റിയാണ് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്‌ത്ര പ്ളാറ്റ്‌ഫോമുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഡിസംബർ 25നാണ് ഇത് വിക്ഷേപിച്ചത്.

Read Also: ഗുജറാത്തിൽ പ്രളയം രൂക്ഷം; ഒരു ദിവസത്തിനിടെ 7 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE