നസ്രിയ- നാനി ചിത്രം ‘അന്തേ സുന്ദരാനികി’; ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അന്തേ സുന്ദരാനികി’ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മിശ്രവിവാഹം പ്രമേയമാക്കി എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ വിവേക് അത്രേയ ആണ്. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും.

ലീല തോമസ് എന്നാണ് ചിത്രത്തിൽ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുന്ദർ എന്ന യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്‌തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.

മൈത്രി മൂവി മേക്കേര്‍സ് നിർമിക്കുന്ന ‘അന്തേ സുന്ദരാനികി’ നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിവേക് സാഗർ ആണ് ചിത്രത്തിന് ഈണം പകരുന്നത്. നികേത് ബൊമ്മിയാണ് ഛായാഗ്രാഹകൻ.

Most Read: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ്; സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE