കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ‘ബോംബെ ബീഗംസി’ന് എതിരെ ബാലാവകാശ കമ്മീഷൻ

By Trainee Reporter, Malabar News
Ajwa Travels

നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌ത ബോംബെ ബീഗംസ് എന്ന വെബ്‌സീരിസിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ബോംബെ ബീഗംസ് നെറ്റ്ഫ്ളിക്‌സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനകം അണിയറ പ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.

വെബ്‌സീരിസിൽ സ്‌കൂൾ വിദ്യാർഥികൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളുണ്ട്. ഈ ഭാഗത്തിൽ കുട്ടികൾ മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും അടക്കമുള്ള രംഗങ്ങളുണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കമ്മീഷൻ പറയുന്നു.

മുംബൈ പശ്‌ചാത്തലമാക്കി നിർമിച്ചിരിക്കുന്ന സീരീസിൽ 5 സ്‌ത്രീകളുടെ കഥയാണ് പറയുന്നത്. അലംകൃത ശ്രീവാസ്‌തവ സംവിധാനം ചെയ്‌ത ബോംബെ ബീഗംസ് മാർച്ച് 8നാണ് നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌തത്‌. പൂജ ഭട്ട്, ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, പ്ളബിത ബോർതാക്കൂർ, ആധ്യാ ആനന്ദ്, രാഹുൽ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് വെബ്‌സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: മമതക്കെതിരായ ആക്രമണം ആസൂത്രിതം; അന്വേഷണം ആവശ്യപ്പെട്ട് സൗഗത റോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE