നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും

By Trainee Reporter, Malabar News

ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ട. ജസ്‌റ്റിസ്‌ നാരായണ കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട് മന്ത്രിസഭാ യോഗം അംഗീകരിച്ചു.

രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്‌ഥരെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 എ പ്രകാരം സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു.

പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ചയാണ് ഉണ്ടായത്. രാജ്‌കുമാറിന് ആശുപത്രിയിൽ നിന്ന് വിദഗ്‌ധ ചികിൽസ ലഭിച്ചിരുന്നില്ല. പ്രാഥമിക ചികിൽസ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രാജ്‌കുമാറിനെ മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്. റിപ്പോർട് വിശദമായി പരിശോധിച്ച ശേഷമാണ് മന്ത്രിസഭാ യോഗം ശുപാർശകൾ അംഗീകരിച്ചത്. സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക്‌ എതിരായ നടപടി ഉടൻ ഉണ്ടായേക്കും.

Read also: ദിഷാ രവിയുടെ അറസ്‌റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE