നെടുങ്കണ്ടം: എസ് പിക്കെതിരെ അന്വേഷണം

By Trainee Reporter, Malabar News
nedumkandam_Malabar News
കസ്റ്റഡിയിൽ മരിച്ച രാജ് കുമാർ
Ajwa Travels

എറണാകുളം: നെടുങ്കണ്ടം സ്വദേശി രാജ് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുന്‍ എസ് പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. എറണാകുളം റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനായി 2 അംഗ ഐപിഎസ് സമിതിയെ നിയോഗിച്ചു . ടിങ്കു ബിസ്വാളിനും സിഎ ലതക്കുമാണ് അന്വേഷണ ചുമതല.

കേസില്‍ വേണുഗോപാലിന് വീഴ്‌ച  പറ്റിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വേണുഗോപാല്‍ നല്‍കിയ വിശദീകരണം തൃപ്തമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read also: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്‍ശന്‍ ടി.വി’ പരിപാടിയുടെ വാദത്തില്‍ സുപ്രീംകോടതി

കഴിഞ്ഞ ജൂണ്‍ 21നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാര്‍ പീരുമേട് ജയിലില്‍ വെച്ച് മരിച്ചത്. സംഭവത്തില്‍ എസ്‌ഐ അടക്കം 4 പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE