മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്‍ശന്‍ ടി.വി’ പരിപാടിയുടെ വാദത്തില്‍ സുപ്രീംകോടതി

By News Desk, Malabar News
Malabar News_ sudarshan tv programme
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന്  സുപ്രീം കോടതി. സുദര്‍ശന്‍ ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദ്’ പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടു ഉത്തരവിടുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢന്‍. മതത്തിന്റെ പേരിലെ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്ന് ചൂണ്ടികാട്ടിയാണ് പരിപാടിയുടെ സംപ്രേഷണം കോടതി തടഞ്ഞത്.

മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണ് സുദര്‍ശന്‍ ടി.വിയുടെ പരിപാടിയെന്ന് കോടതി പറഞ്ഞു. യു.പി.എസ്.സി -ലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞ് കയറുന്നു എന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഢിനെ കൂടാതെ കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ചാനല്‍ ചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നത് ആണെന്നും, ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ അഞ്ചംഗ സമിതി അഞ്ച് വിശിഷ്ട വ്യക്തികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഹരജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി അറിയിച്ചു.

ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാദ്ധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും. മാദ്ധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം -സുദര്‍ശന്‍ ടിവി പരിപാടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി സുപ്രീം കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE