‘മിന്നൽ മുരളി’യുടെ പിന്നണി കാഴ്‌ചകൾ പങ്കുവെച്ച് നെറ്റ്ഫ്ളിക്‌സ്

By News Bureau, Malabar News
minnal murali
Ajwa Travels

ലോകമെമ്പാടും തരംഗമായി മാറിയ ബേസിൽ ജോസഫ്- ടൊവിനോ കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘മിന്നല്‍ മുരളി’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ളിക്‌സ്. ചിത്രത്തിലെ സൂപ്പർ ഹീറോ രംഗങ്ങളും അതിസാഹസിക ഫൈറ്റ് രംഗങ്ങളുമൊക്കെ എത്രത്തോളം പാടുപ്പെട്ടാണ് ചിത്രീകരിച്ചിരിക്കുതെന്ന് വീഡിയോയിൽ വ്യക്‌തമാണ്‌.

സംവിധായകന്‍ ബേസില്‍ ജോസഫ്, തിരക്കഥാകൃത്തുക്കളായ അരുണ്‍ എആര്‍, ജസ്‌റ്റിന്‍ മാത്യുസ്, ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ആക്‌ഷൻ ഡയറക്‌ടർ വ്ളാഡ് റിംബര്‍ഗ്, നിര്‍മാതാവ് സോഫിയ പോൾ, കലാസംവിധായകൻ മനു ജഗദ് തുടങ്ങിയവരും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം.

നെറ്റ്ഫ്ളിക്‌സിലൂടെ കഴിഞ്ഞ മാസം 24നാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേകരിലേക്ക് എത്തിയത്. ഇന്ത്യയ്‌ക്ക് പുറത്തും മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം ഇപ്പോഴും ട്രെന്റിങ്ങിൽ മുന്നിലാണ്.

‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും കൈകോർത്ത ചിത്രമായ ‘മിന്നൽ മുരളി‘ ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിച്ച ജെയ്‌സന്റെയും ഷിബുവിന്റെയും കഥയാണ് പറയുന്നത്. സൂപ്പർ ഹീറോ ജെയ്‌സനായി ടൊവിനോ എത്തിയപ്പോൾ വില്ലൻ കഥാപാത്രത്തെ മികവുറ്റതാക്കിയത് ഗുരു സോമസുന്ദരമാണ്.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിര്‍ ക്യാമറ കൈകാര്യം ചെയ്‌ത ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാന്‍ റഹ്‌മാൻ ആണ്.

Most Read: 2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE