2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത്

By News Bureau, Malabar News

കാൻബറ: ഓസ്‌ട്രേലിയ വേദിയാകുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിന്റെ മൽസരക്രമം പുറത്തുവന്നു. ഇന്ത്യയും പാകിസ്‌ഥാനും നേർക്കുനേർ വരുമെന്നത് കളിയുടെ ആവേശം ഇരട്ടിയാക്കും. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം ഉറപ്പായത്.

പാകിസ്‌ഥാനുമായുള്ള പരമ്പരകൾ നിർത്തിവെച്ച ശേഷം ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടും ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ-പാക് മൽസരത്തിന് കളമൊരുങ്ങുകയാണ്. ഒക്‌ടോബർ 23ന് മെൽബണിലാണ് ഇന്ത്യ-പാക് മൽസരം നടക്കുക.

12 ടീമുകളാണ് (സൂപ്പർ 12) 2022 ട്വന്റി-20 ലോകകപ്പിൽ മാറ്റുരക്കുക. ഇതിൽ 8 ടീമുകളെ റാങ്കിങ്ങിന്റെ അടിസ്‌ഥാനത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കി 4 ടീമുകൾ ക്വാളിഫയർ മൽസരം വിജയിച്ച് ലോകകപ്പ് കളിക്കും.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ളണ്ട്, അഫ്ഗാനിസ്‌ഥാൻ, ക്വാളിഫയർ വിജയികൾ (2) എന്നിവരാണ് ഗ്രൂപ്പ് ഒന്നിൽ. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയേയും പാകിസ്‌ഥാനെയും കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ളാദേശും രണ്ട് ക്വാളിഫയർ വിജയികളും ഉൾപ്പെടും.

ഒക്‌ടോബർ 16ന് ശ്രീലങ്ക- നമീബിയ മൽസരത്തോടെയാണ് ക്വാളിഫയർ മൽസരങ്ങൾ ആരംഭിക്കുക. 22ന് ഓസ്‌ട്രേലിയ- ന്യൂസിലൻഡ് പോരാട്ടത്തോടെ സൂപ്പർ 12 മൽസരങ്ങൾക്ക് തുടക്കമാവും. നവംബർ ഒമ്പതിന് ഒന്നാം സെമിയും നവംബർ പത്തിന് രണ്ടാം സെമിഫൈനലും നടക്കും. നവംബർ 13ന് മെൽബണിലാണ് ഫൈനൽ പോരാട്ടം നടക്കുക.

Most Read: വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE