ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും

By Team Member, Malabar News
Heavy Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ഒഡീഷ തീരത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രപ്രാദേശ് റായൽസീമക്ക് സമീപം നിലനിന്ന ചക്രവാതച്ചുഴി ദുർബലമായതിന് പിന്നാലെയാണ് ഇപ്പോൾ ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടത്.

പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ വീണ്ടും മഴ ശക്‌തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. മധ്യ-വടക്കൻ കേരളത്തിലാകും മഴ കനക്കുക.

അതേസമയം സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്. കൂടാതെ സംസ്‌ഥാനത്തെ മൂന്ന് ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ കേരള-കർണാടക തീരത്ത് മൽസ്യബന്ധന വിലക്ക് തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ഫണ്ട് നൽകാത്തതിൽ കട തല്ലിത്തകർത്തു; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE