ഫണ്ട് നൽകാത്തതിൽ കട തല്ലിത്തകർത്തു; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

By Trainee Reporter, Malabar News
CPI executiComplaint against the CPI Branch Secretaryve committee
Representational Image
Ajwa Travels

പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തെന്ന് പരാതി. തിരുവല്ല സിപിഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലാണ് തകർത്തത്. കടയുടമയെയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറി അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്.

ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 500 രൂപ നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി കടയിൽ ചെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുഴുവൻ തുകയും നൽകാൻ ആവില്ലെന്ന് കടയുടമ വ്യക്‌തമാക്കിയിരുന്നു. അന്ന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. സിപിഐയുടെ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള പിരിവുമായി കഴിഞ്ഞ ദിവസം വീണ്ടും കടയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

Most Read: അസമിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നു; മരണസംഖ്യ ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE