നവമാദ്ധ്യമങ്ങൾ ധാര്‍മികമായി ഉപയോഗപ്പെടുത്തണം; എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല

By Desk Reporter, Malabar News
New media must be used ethically; SYS Media Workshop
എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാലയില്‍ ദിഹിന്ദു റിപ്പോര്‍ട്ടര്‍ അബ്‌ദുല്ലത്തീഫ് നഹ ക്‌ളാസെടുക്കുന്നു
Ajwa Travels

മലപ്പുറം: നവമാദ്ധ്യമങ്ങൾ ധാര്‍മികമായി ഉപയോഗപ്പെടുത്തണമെന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചതിയില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും എസ്‌വൈഎസ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്‌.

എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച മീഡിയ ശില്‍പശാല ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇസ്‌ഹാഖ്‌. മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച മീഡിയാ ശില്‍പശാലയിൽ അബ്‌ദുലത്തീഫ് നഹയാണ് (ദി ഹിന്ദു) വിഷയാവതരണം നടത്തിയത്.

പരിപാടിയില്‍ വിവിധ സോണുകളിലെ മീഡിയ സമിതി അംഗങ്ങള്‍, പിആര്‍ സെക്രട്ടറിമാര്‍, ജില്ലാ സാംസ്‌കാരികം ഡയറക്‌ടറേറ്റ് അംഗങ്ങൾ എന്നിവര്‍ സംബന്ധിച്ചു. എസ്‌വൈഎസ്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം അധ്യക്ഷത വഹിച്ചു. ജില്ലാ പിആര്‍ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ, സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, നജീബ് കല്ലരട്ടിക്കല്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

Most Read: യുപിയിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ; ദുരൂഹത ബാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE