മുംബൈയിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ്; ഒരാൾ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

By News Desk, Malabar News
Omicron_covid
Ajwa Travels

മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. നവംബർ 10നും ഡിസംബർ രണ്ടിനും ഇടയിൽ മുംബൈയിൽ എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്.

കൂടുതൽ പരിശോധനയ്‌ക്കായി ഒൻപത് യാത്രക്കാരുടെയും സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. ബെംഗളൂരുവിൽ ഇന്നലെ രാജ്യത്തെ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട് ചെയ്‌തിരുന്നു.

ഡെൽറ്റ, ബീറ്റ സ്‌ട്രെയിനുകളെ അപേക്ഷിച്ച് ഒരു വ്യക്‌തിയിൽ വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത ഒമൈക്രോണിന് മൂന്നിരട്ടി കൂടുതലാണെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്‌ത്രജ്‌ഞർ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ സൂചിപ്പിക്കുന്നത്.

എന്നാൽ, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്രസർക്കാർ പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്‌തമാക്കുന്നതിനും പരിശോധനാ നടപടികൾ കർശനമാക്കുന്നതിനും കേന്ദ്രം ഇതിനോടകം തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Also Read: സന്ദീപ് കൊലപാതകം; വ്യക്‌തി വൈരാഗ്യമെന്ന പോലീസ് വാദം തള്ളി സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE