പേവിഷബാധ; ഒമ്പത് വയസുകാരൻ മരിച്ചു-മുത്തച്ഛനും മുത്തശ്ശിയും ചികിൽസയിൽ

By Trainee Reporter, Malabar News
Pet dog attack
Ajwa Travels

കൊല്ലം: പേവിഷബാധയേറ്റ് ചികിൽസയിൽ ആയിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. നായയുടെ കടിയേറ്റ കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നെങ്കിലും ആശുപത്രിയിൽ കൊണ്ടുപോവുകയോ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയോ ചെയ്‌തിരുന്നില്ല. പിന്നീട് രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്‌ച മുമ്പാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

എന്നാൽ, ഇന്നലെ പുലർച്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവരാണ് നായയുടെ കടിയേറ്റ് ചികിൽസയിൽ ഉള്ളത്. ചെല്ലപ്പൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നാലാം ക്ളാസ് വിദ്യാർഥിയാണ് മരിച്ച ഫൈസൽ. ഏഴാം മെയിൽ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.

Most Read: തിരുവമ്പാടിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; സമീപത്ത് തലയോട്ടിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE