തിരുവമ്പാടിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; സമീപത്ത് തലയോട്ടിയും

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ കാടുമൂടിയ സ്‌ഥലത്ത്‌ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തിരുവമ്പാടി റബർ എസ്‌റ്റേറ്റിനോട് ചേർന്ന വാപ്പാട്ട് കാടുമൂടി സ്‌ഥലത്താണ്‌ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. മനുഷ്യാസ്‌ഥികൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇതിന്റെ സമീപത്ത് നിന്ന് ഒരു തലയോട്ടിയും കണ്ടെത്തിയിട്ടുണ്ട്.

സമീപത്തെ ഒരു മരത്തിൽ തുണി തൂങ്ങികിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എസ്‌റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്‌ഥികൂടവും തലയോട്ടിയും കണ്ടത്.

ഉടൻ ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറിനാണ് ഇവ കണ്ടതെന്ന് തിരുവമ്പാടി പോലീസ് പറഞ്ഞു. കേസ് രജിസ്‌റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്‌റ്റുമോർട്ടം ഉൾപ്പടെ തുടർ നടപടികൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.

Most Read: കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE