നിറംകൈതക്കോട്ട ക്ഷേത്രം; ഇനിമുതല്‍ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍

By Team Member, Malabar News
niramkaithakkotta temple
Representational image
Ajwa Travels

മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് മേഖലയിലുള്ള നിറംകൈതക്കോട്ട ക്ഷേത്രം തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ബജറ്റ് രേഖയില്‍ വ്യക്‌തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഇന്നും നിലനില്‍ക്കുന്നുണ്ട്. പരപ്പനാട് രാജവംശത്തിന്റെ ബാക്കിപത്രമാണ് നിറംകൈതക്കോട്ട ക്ഷേത്രം.

അയ്യപ്പനെ ആരാധനാ മൂര്‍ത്തിയാക്കിയ ഈ ക്ഷേത്രത്തിന്റെ കവാടത്തിന് സമീപത്തായി നിലകൊള്ളുന്ന രണ്ട് നിലയിലുള്ള പത്തായപ്പുര, പാട്ടുപുര, പാട്ടുകൊട്ടില്‍, കാര്യവിചാര മണ്ഡപം, രാമായണം ബാലകാണ്ഡം ദാരുശില്‍പ്പം എന്നിവ ഇപ്പോഴും പഴമയുടെ സൗന്ദര്യവും, പ്രൗഢിയും വിളിച്ചോതുന്നവയാണ്.

48 ഏക്കറിനുള്ളിലാണ് ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും നിലകൊള്ളുന്നത്. ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരത്തെ നിവേദനം സമര്‍പ്പിച്ചിരുന്നു. ക്ഷേത്രത്തിലെ ചെമ്പോല മേഞ്ഞ പത്തായപ്പുര തകര്‍ന്നിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കിയത്.

Read also : വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE