‘പരീക്ഷകള്‍ക്ക് തടസമില്ല’ : സുപ്രീം കോടതി

By Trainee Reporter, Malabar News
students-writing-exams_Malabar News
Representational image
Ajwa Travels

ന്യൂഡല്‍ഹി :രാജ്യത്തെ ഒന്നും രണ്ടും വര്‍ഷ ബിരുദപരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍ പരീക്ഷകള്‍ നടത്താനാവുമെന്നും കോടതി ചൂണ്ടികാണിച്ചു. കോവിഡ് സാഹചര്യങ്ങള്‍ മൂലം മാറ്റിവെച്ചിരുന്ന പരീക്ഷകള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

ബിരുദ, ബിരുദാനന്തരതല അവസാനവര്‍ഷ പരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജിയും കോടതി നേരത്തെ തള്ളിയിരുന്നു.അവസാനവര്‍ഷ പരീക്ഷകള്‍ ഈ മാസം 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE