കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് സാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

By News Desk, Malabar News
MalabarNews_terrorism
Ajwa Travels

ഡെല്‍ഹി: കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് തളളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമെന്ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ വ്യക്തമാക്കി.

കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകര സാന്നിധ്യം വന്‍തോതില്‍ ഉണ്ടെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്ന കാര്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഐഎസ്, ലഷ്‌കര്‍-ഇ-തയ്ബ സംഘടനകളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഐഎസ് സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE