നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല

By Trainee Reporter, Malabar News
cpm-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്‌, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവർ മൽസര രംഗത്തുണ്ടാകുമെന്നാണ് സൂചനകൾ.  അതേസമയം, സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കുറി മട്ടന്നൂരിൽ നിന്നാകും ജനവിധി തേടുക. ഇപി ജയരാജൻ മൽസരിച്ച മണ്ഡലമാണിത്. കൂടുതൽ തവണ മൽസരിച്ചവരെ ഇത്തവണ മാറ്റിനിർത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.

എകെ ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിർദേശം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നിൽ വന്നിരുന്നു. എന്നാൽ വ്യാപക വിമർശനം ഉയർന്നതോടെ ബാലൻ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Read also: കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE