ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി

By Staff Reporter, Malabar News
V-Sivankutty-about-syllabus-ofstudents
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇതിനെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രസ്‌തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അത് നല്‍കേണ്ടതുണ്ട്. നിയമസഭയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ സബ്‌മിഷന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

അതേസമയം, സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. നവംബർ ഒന്നാം തീയതിയോടെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അടങ്ങുന്ന പൊതു നിർദ്ദേശങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ മാർഗരേഖ പുറത്തിറക്കുക.

Read Also: പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE