മഞ്ചേരി ജനറൽ ആശുപത്രിക്ക് ഫണ്ടനുവദിക്കാത്തത് പ്രതിഷേധാർഹം; കേരള മുസ്‌ലിം ജമാഅത്ത്

By Malabar Desk, Malabar News
non-allocation fund for Manjeri General Hospital_Kerala Muslim Jamaath
പഴയ മഞ്ചേരി ജനറൽ ആശുപത്രിയുടെ മുൻവശം
Ajwa Travels

മലപ്പുറം: നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി മെഡിക്കൽ കോളേജിന്റെ പേരിൽ നഷ്‌ടപ്പെടുത്തിയ മഞ്ചേരി ജില്ലാജനറൽ ആശുപത്രി പുനസ്‌ഥാപിക്കാൻ ഇനിയും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പറഞ്ഞു.

‘മലപ്പുറം ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന പല അനീതികളിൽ ഒന്നാണിത്. ഈ അനീതി ഒരുനിലക്കും നിലക്കും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ യാഥാർഥ്യ ബോധമില്ലാത്ത തിരുമാനത്തിന്റെ ഫലമായാണിത് നഷ്‌ടമായത്‌. ഇനിയും ഇതിന്റെ പാപഭാരം സഹിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്ന ദുരവസ്‌ഥ വേദനാജനകമാണ്.’ -കേരള മുസ്‌ലിം ജമാഅത്ത് പ്രസ്‌താവനയിൽ പറഞ്ഞു.

‘ജനപക്ഷ വികസനം യാഥാർഥ്യമാക്കി വരുന്ന രണ്ടാം പിണറായി സർക്കാറിൽ നിന്നും ജില്ലയിലെ ജനങ്ങൾ നീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതേയാവശ്യം മുൻനിർത്തി മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആരോഗ്യ മന്ത്രിക്കും ജില്ലയിലെ മുഴുവൻ എംഎൽഎമാർക്കും വികസന രേഖയും തുടർന്ന് നിവേദനവും നൽകിയിരുന്നു.’ -കേരള മുസ്‌ലിം ജമാഅത്ത് പ്രസ്‌താവനയിൽ വിശദീകരിച്ചു.

സംസ്‌ഥാനത്ത്‌ ഭൂവിസ്‌തൃതിയിലും ജനസംഖ്യയിലും മുന്നിൽനിൽക്കുന്ന ജില്ലയെന്ന നിലയിൽ അർഹമായ പരിഗണന നൽകി ജില്ലയിലെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണണമെന്നും ജില്ലാവികസനം മുഖ്യ അജണ്ടയായി സ്വീകരിക്കാൻ ജില്ലയിലെ മുഴുവൻ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും മുന്നോട്ട് വരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

Most Read: വർക്കലയിൽ തീ പിടിച്ചത് ബൈക്കിൽ നിന്ന് തന്നെ; അട്ടിമറിയില്ലെന്ന് ആവർത്തിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE