നിരോധനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്; കുവൈറ്റില്‍ ഉച്ചസമയത്ത് ജോലി ചെയ്യാം

By Staff Reporter, Malabar News
pravasilokam image_malabar news
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ഉച്ചസമയത്ത് തുറസായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒരു പ്രാദേശിക മാദ്ധ്യമമാണ് തുറസ്സായ പ്രദേശങ്ങളില്‍ ഉച്ച സമയത്ത് ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെയായിരുന്നു ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ കൃത്യമായ സമയങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. നിയന്ത്രണം ലംഘിച്ച 503 തൊഴിലാളികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

ഒറ്റത്തവണ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായും ആവര്‍ത്തിച്ച് നിയമം ലംഘിച്ചവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE